05:23pm 12 September 2026
NEWS
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
11/09/2026  11:48 AM IST
ചെറുകര സണ്ണിലൂക്കോസ്
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

ഇലക്ട്രിസിറ്റി ബോർഡ്‌ ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമവും തുടരും 

രാത്രി സമയത്തെ വൈദ്യുതി ഉപയോഗം വളരെ ഉയർന്നതാണ്. സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യമായി ഇല്ല, അതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ട്. 

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ചു പദ്ധതി തുടങ്ങാനിരിക്കുന്നു. 

വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത് മുൻ സർക്കാർ. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ  കടമെടുത്തു. 

ആര്യാടൻ മുഹമ്മദ്‌ തുടങ്ങിവച്ചതല്ലാതെ ദീർഘവീക്ഷണമുള്ള ഒരു പദ്ധതിയും മുൻ സർക്കാർ ചെയ്തില്ല. കെ എസ് ഇ ബിയും റെഗുലേറ്ററി കമ്മിഷനുമായുള്ള ബന്ധം വഷളാക്കിയത് ആരാണെന്ന് മുൻ വൈദ്യുതി മന്ത്രി തന്നെ സമ്മതിച്ചതാണെന്നും സണ്ണി ജോസഫ്.

രമ്യ ഹരിദാസ് വിഷയം; അന്വേഷണം നടത്തിയതിലെ റിപ്പോർട്ട്‌ തനിക്ക് ലഭിച്ചിട്ടുണ്ട്, പ്രശ്നങ്ങൾ രമ്യമായി തന്നെ പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img